
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ക്യാൻസർ വിഭാഗത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓട്ടോയുടെ പിന്നിൽ നിന്ന് ഭക്ഷണം വിതരണം നടത്തിക്കൊണ്ടിരുന്നപ്പോൾ മുന്നിലെ ഡാഷിൽ നിന്നും ഓട്ടോ ഡ്രൈവറുടെ പേഴ്സ് മോഷ്ടിച്ചു. നവജീവൻ ട്രസ്റ്റ് ദിവസേന വൈകുന്നേരം ബിരിയാണിയാണ് ക്യാൻസർ വിഭാഗത്തിൽ വിതരണം ചെയ്യുന്നത്.
ആർപ്പുക്കര കൊച്ചുപറമ്പിൽ അജീഷ് ആണ് തന്റെ ഓട്ടോയിൽ ബിരിയാണി കൊണ്ടുവരുന്നത്. അജീഷ് തന്നെയാണ് വിതരണം ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ഓട്ടോയിൽ ഭക്ഷണപ്പൊതിയുമായി എത്തിയ അജീഷ് വാഹനം സൈഡിലേക്ക് മാറ്റി നിർത്തിയ ശേഷം ഇറങ്ങി ഭക്ഷണപ്പൊതി വിതരണം തുടങ്ങി.
വിതരണ ശേഷം ഡ്രൈവർ സീറ്റിൽ എത്തി ഡാഷ് തുറന്നപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പേഴ്സിൽ 4300 രൂപ എടിഎം, ആധാർ, പാൻ കാർഡുകളും ലൈസൻസും ഉണ്ടായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ഒരു രോഗിയുടെ കൂട്ടിയിരിപ്പ് കാരന്റെ വലിയ തുക മോഷ്ടിക്കപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group