play-sharp-fill
കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ്  മായാരാജ് കാക്കനാട് വനിതാ ജയിലിൽ;  കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സക്ക് കത്രികപ്പൂട്ടിട്ട് വിജിലൻസ് !

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായാരാജ് കാക്കനാട് വനിതാ ജയിലിൽ; കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സക്ക് കത്രികപ്പൂട്ടിട്ട് വിജിലൻസ് !

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തളളി കാക്കനാട് ജയിലിലടച്ചു.കഴിഞ്ഞ ദിവസം ഡോക്ടറുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി നിർദ്ദേശിച്ചിരുന്നു.


ഇതിനേ തുടർന്ന് മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ ആരോഗ്യസ്ഥിതിക്ക് യാതൊരു തകരാറുമില്ലന്ന് കണ്ടെത്തിയത്.തുടർന്നാണ് മെഡിക്കൽ കോളേജിലെ സുഖചികിത്സ അവസാനിപ്പിച്ച് ഡോക്ടറെ കാക്കനാട് വനിതാ ജയിലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാന്റ് ചെയ്യുകയാണ് പതിവ്. എന്നാൽ മായാരാജിനെ റിമാന്റ് ചെയ്തതോടെ ശാരിരിക അവശത ഉണ്ടാകുകയും ഉടൻ മെഡിക്കൽ കോളേജിലെത്തിക്കുകയുമായിരുന്നു. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ഡോക്ടർക്ക് ഗുരുതര രോഗമുണ്ടെന്ന് മറ്റ് ഡോക്ടർമാർ വിധിയെഴുതി.

ഇതോടെ മെഡിക്കൽ കോളേജിൽ സുഖ ചികിൽസയും തുടങ്ങി. ഡോക്ടറാകട്ടെ സുഖ ചികിൽസയിലിരുന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലുമായിരുന്നു.മായാരാജിനെ ജയിലിൽ അടച്ചതോടെ ഡോക്ടർക്ക് ഗുരുതര രോഗമുണ്ടെന്ന് പറഞ്ഞ് മായാ രാജിനെ ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റിയ സഹപ്രവർത്തകരായ ഡോക്ടർമാക്ക് കനത്ത തിരിച്ചടിയായി.