കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ല; റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോർട്ട്‌ നൽകിയത്. എന്നാൽ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

video
play-sharp-fill

കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സമഗ്ര റിപ്പോർട്ട്‌ ആണ് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ ഇറങ്ങിയ ഐഎഎസ് സ്ഥലം മാറ്റ ഉത്തരവിൽ കോട്ടയം കളക്ടർ ജോൺ വി സാമുവലിനും മാറ്റമുണ്ട്. ജലഗതാഗത വകുപ്പ് ഡയറക്ടർ സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.