ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ദിനംപ്രതി വന്നുപോകുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരും നേഴ്സുമാരുമില്ല ; ത്വക്ക്, ന്യൂറോ,ജനറൽ മെഡിസിൻ,സർജറി, ഓർത്തോ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു; പുതിയ ബ്ലോക്കുകൾ വരുമ്പോൾ ആനുപാതികമായി നേഴ്സുമാരെ നിയമിച്ചില്ലെങ്കിൽ ജോലിഭാരം ഇരട്ടിയാകുമെന്ന് നേഴ്സുമാരും; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തെ തുടർന്ന് രോഗിയുടെ അമ്മ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ഉയർന്ന ആരോപണങ്ങളെ മറികടക്കാൻ സർക്കാർ ഇറക്കിയ വാദങ്ങളിൽ ഒന്ന് ആരോഗ്യവകുപ്പിൽ നാലായിരത്തിലധികം തസ്തിക സൃഷ്ടിച്ചു എന്നാണ്.

മുൻമന്ത്രി തോമസ് ഐസക്കും മന്ത്രി എംബി രാജേഷും എല്ലാം ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അപകടം നടന്ന കോട്ടയം മെഡിക്കൽ കോളേജിൽ പോലും ആവശ്യത്തിന് ജീവനക്കാരില്ലാതെ ജനങ്ങളും ജീവനക്കാരും ബുദ്ധിമുട്ടുകയാണ് എന്നത് സർക്കാർ മറച്ചുവെക്കുകയാണ്. ജീവനക്കാരുടെ ക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരും ചർച്ചയാക്കുന്നില്ല എന്നാണ് ജീവനക്കാരുടെ പരാതി. ദിവസേന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും വന്നുപോകുന്ന ആശുപത്രിയിൽ അടിസ്ഥാനസൗകര്യ വികസനം അനിവാര്യമാണെന്ന് ജീവനക്കാർ സമ്മതിക്കുന്നു.

എന്നാൽ ആശുപത്രിയിൽ എത്തുന്ന ഓരോ രോഗിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ജീവനക്കാരുടെ കുറവ് ഉൾപ്പെടെ പരിശോധിക്കേണ്ടത് അനിവാര്യമല്ലേയെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഇല്ലെങ്കിൽ താളം തെറ്റുന്നതാണ് ആശുപത്രിയുടെ പ്രവർത്തനം. സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ത്വക്ക്, ന്യൂറോ, ജനറൽ മെഡിസിൻ, സർജറി, ഓർത്തോ വിഭാഗങ്ങളിൽ ഒന്നും ആവശ്യത്തിന് ഡോക്ടർമാരില്ല. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുന്നവരുടെ ഒരു ബാച്ചിന്റെ കാലാവധി കഴിഞ്ഞതിനാൽ എണ്ണം പകുതിയിലേക്ക് താഴ്ന്നു. അസിസ്റ്റന്റ് പ്രൊഫസർമാരുടെയും സർജന്മാരുടെയും ഒഴിവ് നികത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിര ഡോക്ടർമാരുടെ അഭാവത്തിൽ ചില വിഭാഗങ്ങളിൽ മറ്റ് ആശുപത്രികളിൽ നിന്ന് വർക്ക് അറേഞ്ചിന്റെ ഭാഗമായി ഡോക്ടർമാരെ എത്തിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസറുടെ അമ്പതോളം ഒഴിവുകളും അസോസിയേറ്റ് പ്രൊഫസർ മാരുടെ പത്ത് ഒഴിവുകളും പ്രൊഫസർമാരുടെ രണ്ട് ഒഴിവുകളും നികത്തണം എന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ല.

80 പേരുടെ ഹൗസ് സർജൻസി ബാച്ച് പരിശീലനം പൂർത്തിയാക്കിയതോടെ ജൂനിയർ ഡോക്ടർമാരുടെ എണ്ണം പകുതിയായി കുറഞ്ഞു. ഭക്ഷണമൊക്കെ വീട്ടിൽ നിന്ന് കൊണ്ടുവരും പക്ഷേ മിക്ക ദിവസങ്ങളിലും വീട്ടിൽ തന്നെ തിരിച്ചെത്തിയ ശേഷമാകും കഴിക്കേണ്ടി വരിക. മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഒരു സീനിയർസിന്റെ വാക്കുകളാണ്. ഇത് ഡ്യൂട്ടിക്ക് കയറിയാൽ പിന്നെ ഒരു മിനിറ്റ് പോലും ഇരിക്കാനോ വിശ്രമിക്കാനോ പല സമയങ്ങളിലും നേഴ്സുമാർക്ക് സമയം ലഭിക്കാറില്ല.ജോലി ചെയ്യുന്ന നേഴ്സുമാർക്കാണ് ദുരിതമേറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ഒരു രോഗിക്ക് എന്നതാണ് ചട്ടപ്രകാരമുള്ള അനുപാതം.

എന്നാൽ പലപ്പോഴും 1: 10 എന്ന അനുപാതത്തിലും മുകളിലാണ്. വാർഡുകളിൽ 4-6 രോഗികൾക്ക് ഒരു നേഴ്സ് എന്നാണ് അനുപാതമെങ്കിലും പല വാർഡുകളിലും 1:50 എന്നതാണ് നിലവിലെ അനുപാതം. രോഗികൾക്ക് മരുന്ന് വിതരണവും കുത്തിവെപ്പും നൽകുന്നതിനൊപ്പം വിശദമായ റെക്കോർഡുകൾ തയ്യാറാക്കേണ്ടി വരും കെഎസ്ആർ തയ്യാറാക്കണം പല ഡോക്ടർമാർ ഒരുപാട് സ്വഭാവമുള്ളവരായിതിനാൽ ഇവരെ മെരുക്കുക എന്നതും ശ്രമകരമായ ജോലിയാണെന്നും പറയുന്നു. രോഗികളുടെയും കൂട്ടിയിരുപ്പുകാരുടെയും പ്രതികരണത്തിനും പ്രതിഷേധത്തിനും വിധേയരാകേണ്ടി വരുന്നതും നേഴ്സുമാരാണ് നേഴ്സുമാരെയാണ് രോഗികൾ കൂടുതൽ സമയവും കാണേണ്ടി വരുന്നതിനാൽ പലപ്പോഴും മറ്റ് ജീവനക്കാരുടെ വീഴ്ചകൾക്കും നേഴ്സുമാർ മറുപടി പറയേണ്ടിവരും വാർഡ് സംബന്ധമായ അന്വേഷണങ്ങൾക്കായും രോഗികൾ എത്തുന്നത് നഴ്സുമാരുടെ മുന്നിലാണ്. ഇതിനൊപ്പം ആണ് അധിക ചുമതലകൾ.

കഴിഞ്ഞദിവസം ഇടിഞ്ഞ കെട്ടിടത്തിന്റെ ഭാഗത്തിന്റെ ചുമതല നൽകിയിരുന്നതും പോലും നേഴ്സിങ് സൂപ്രണ്ട് മാർക്ക് ആയിരുന്നു.. ഇത്തരത്തിൽ ജോലിഭാരതിനിടെ ആരോടെങ്കിലും മുഖം കറുത്ത് സംസാരിച്ചാൽ അതും വിവാദമാകും എന്നതും നഴ്സുമാർ പറയുന്നു. ഫലത്തിൽ നിശ്ചിത സമയ ഡ്യൂട്ടി കഴിയുമ്പോഴേക്കും നഴ്സുമാരിൽ പലരും തളർന്ന അവസ്ഥയിലായിരിക്കും ആശുപത്രിയിൽ പുതിയ ബ്ലോക്കുകൾ വരുമ്പോൾ ആനുപാതികമായി നേഴ്സുമാരെ നിയമിച്ചില്ലെങ്കിൽ ജോലിഭാരം പിന്നെയും കൂടുമെന്ന് ഭയക്കുകയാണ് നഴ്സുമാർ.