കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു ; മൂന്നുപേർക്ക് പരിക്കേറ്റു; സർജറി വിഭാഗം പ്രവർത്തിക്കുന്ന പതിനാലാം വാർഡാണ് തകർന്നു വീണത്

Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ പതിനാലാം വാർഡാണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്.

മോർച്ചറിക്ക് സമീപമുള്ള പഴയ സർജറിവാഡാണ് ഇടിഞ്ഞു വീണത്. ഇപ്പോൾ അവിടെ ബാത്ത്റൂമാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് നിർമ്മാണ സമയത്ത് ആദ്യകാലത്തുള്ള കിഴക്കേ അറ്റത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. രാവിലെ വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. കൂടുതൽ കൂടുതൽ ആളുകൾ ഇവിടെ ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല. പോലീസും, എയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.