play-sharp-fill
കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാൻ്റിന് സമീപം ഒരു കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്; വൈദ്യുതാഘാതമേറ്റതായാണ് സംശയം; ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

വൈദ്യുതാഘാതമേറ്റതായി സംശയം. അയ്മനം പെരുമന കോളനി സുബ്രഹ്മണ്യൻ ( 42 )ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ മാലിന്യ പ്ലാന്റിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യൻ.

മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിന് സമീപം ഒരു കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വൈദ്യുതാഘാതമേറ്റതായി സംശയിക്കുന്നു.

ഗാന്ധിനഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. കുടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.