video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആർപ്പൂക്കര സ്വദേശിയുടേത്

കോട്ടയം മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആർപ്പൂക്കര സ്വദേശിയുടേത്

Spread the love

 

സ്വന്തം ലേഖിക

 

കോട്ടയം :മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആർപ്പൂക്കര സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു . വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബി (67 )എന്നയാളുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 7 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻ വശത്തെ പഴയ ഓ പി കൗണ്ടറിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ കണ്ടെത്തിയത്.

 

മൃതദേഹം തിരിച്ചറിയാത്തതിനാൽ ഗാന്ധിനഗർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആർപ്പൂക്കര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത് .അവിവാഹിതനായ ഇയാൾ മെഡിക്കൽ കോളേജിലും പരിസരത്തുമായാണ് കഴിഞ്ഞിരുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇന്നലെ രാത്രിയിലും ആശുപത്രിയിൽ കിടന്നുറങ്ങിയ ഇയാളെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .പുഷ്പമ്മ ,ലിസമ്മ എന്നിവർ സഹോദരിമാരും.ജൂബി സഹോദരനുമാണ് .കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി