കോട്ടയത്ത് വില്പനയ്ക്ക് എത്തിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Spread the love

കോട്ടയം : കോട്ടയത്ത് വില്പനയ്ക്ക് എത്തിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. ഇരവിമംഗലം മാഞ്ഞൂർ കാരിവേലി പറമ്പിൽ സനീഷ്, ആർപ്പുക്കര വില്ലേജ് ഉണ്ണിയേശു പള്ളി ഭാഗം മുളയ്ക്കൽ വീട്ടിൽ അനൂപ്, കോട്ടയം ആർപ്പൂക്കര തടത്തിൽ പറമ്പിൽ നൗഫൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും ചേർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈശോ പള്ളിക്ക് സമീപം വെച്ച് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡി എം എ വിൽപ്പന നടത്തിവന്നിരുന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 0.4.18 ഗ്രാം എംഡി എം എ കണ്ടെടുത്തു.

കേസ് രജിസ്റ്റർ ചെയ്തു കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസ് ഓഫ് ടീമിനൊപ്പം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഐപി എസ് എച്ച് ശ്രീജിത്ത് ടി, എസ് ഐ അനുരാജ് എം എച്ച്, എസ്സിപിഒമാരായ ദിലീപ് വർമ, രഞ്ജിത്ത് ടി ആർ, സിപിഒമാരായ അനൂപ്, ശ്രീനിഷ് തങ്കപ്പൻ, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group