
ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവിവിലാസം എൻ .എസ് എസ്. കരയോഗത്തിന്റെ നേതൃത്യത്തിൽ 146-ാം മന്നം ജയന്തി സമുചിതമായി ആചരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം:ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവിവിലാസം എൻ .എസ് എസ്. കരയോഗം No.4388
ൻ്റെ നേതൃത്യത്തിൽ 146-ാം മന്നം ജയന്തി സമുചിതമായി ആചരിച്ചു.പ്രസിഡൻറ് റ്റി.കെ ദിലീപ് പതാക ഉയർത്തുകയും ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും,തുടർന്ന് പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയുമായി മന്നം ജയന്തി ആചരിച്ചു. സെക്രട്ടറി എ.ആർ ശ്രീകുമാർ ,വനിതാസമാജം പ്രസിഡൻ്റ് സതി രാമചന്ദ്രൻ സെക്രട്ടറി പ്രസന്ന മധു ,കരയോഗ – വനിതാസമാജ – സംഘ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള കരയോഗ അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു
Third Eye News Live
0