video
play-sharp-fill
കോണ്‍ഗ്രസ് വിമതയെ കൂട്ടുപിടിച്ച്‌ എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു; കോണ്‍ഗ്രസിന്‍റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

കോണ്‍ഗ്രസ് വിമതയെ കൂട്ടുപിടിച്ച്‌ എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു; കോണ്‍ഗ്രസിന്‍റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: കോണ്‍ഗ്രസ് വിമതയെ കൂട്ടുപിടിച്ച്‌ എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. കോണ്‍ഗ്രസിന്‍റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണിയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

21-ാം വാർഡംഗമായ കോണ്‍ഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥി. മത്സരിക്കാൻ തയ്യാറാകാതിരുന്ന ഇടതുപക്ഷം മറിയാമ്മ സണ്ണിയെ സ്ഥാനാർഥിയായി അവതരിപ്പിക്കുകയും പിന്തുണയ്ക്കുകയുമായിരുന്നു.

മറിയാമ്മ സണ്ണിയ്ക്ക് 12 വോട്ടും ലിസി സജിയ്ക്ക് 11 വോട്ടും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group