play-sharp-fill
കോട്ടയംകാരുടെ കോടികൾ ചിട്ടിക്കമ്പനിയിലൂടെ തട്ടിയ ജുവലറി ഉടമയുടെ സഹോദരൻ കർണ്ണാടകയിലെ വൻകിടക്കാരൻ: കർണ്ണാടകയിൽ സ്വർണ്ണക്കടയും ആഭരണ നിർമ്മാണ ശാലയും നടത്തുന്നത് വൻ തട്ടിപ്പുകാരൻ; 1985 ൽ ചിട്ടിക്കമ്പനി പൊട്ടിച്ച് പാപ്പർ ഹർജിയും നല്കി മുങ്ങിയ വിദ്വാൻ ഇന്ന് ശതകോടീശ്വരൻ

കോട്ടയംകാരുടെ കോടികൾ ചിട്ടിക്കമ്പനിയിലൂടെ തട്ടിയ ജുവലറി ഉടമയുടെ സഹോദരൻ കർണ്ണാടകയിലെ വൻകിടക്കാരൻ: കർണ്ണാടകയിൽ സ്വർണ്ണക്കടയും ആഭരണ നിർമ്മാണ ശാലയും നടത്തുന്നത് വൻ തട്ടിപ്പുകാരൻ; 1985 ൽ ചിട്ടിക്കമ്പനി പൊട്ടിച്ച് പാപ്പർ ഹർജിയും നല്കി മുങ്ങിയ വിദ്വാൻ ഇന്ന് ശതകോടീശ്വരൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയത്തുകാരുടെ കോടികൾ തട്ടിയെടുത്ത ശേഷം ചിട്ടിക്കമ്പനി പൊട്ടിച്ചു നാടുവിട്ട സഹോദരന്മാരിൽ ഒരാൾ പൊങ്ങിയത് കർണ്ണാടകത്തിൽ. കർണ്ണാടകത്തിൽ കോടികൾ നിക്ഷേപിച്ച ജുവലറിയും സ്വർണ്ണാഭരണ നിർമ്മാണ ശാലയും നടത്തുകയാണ് ഈ സഹോദരൻ ഇപ്പോൾ. തേർഡ് ഐ ന്യൂസ് ലൈവ് വർഷങ്ങൾക്കു മുൻപു നടന്ന ഈ തട്ടിപ്പു സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ നിരവധി ആളുകളാണ് ഇപ്പോൾ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടിരിക്കുന്നത്.

കോട്ടയത്തുനിന്നും ചിട്ടി തട്ടിപ്പ് നടത്തി പൊട്ടിപ്പാളിസായ ശേഷമാണ് കോട്ടയത്ത് നിന്ന് സഹോദരന്മാർ മുങ്ങിയത്. വർഷങ്ങൾക്കു മുൻപ് പാപ്പർ ഹർജിയും നല്കി മുങ്ങിയ വിദ്വാൻ ഇപ്പോൾ കർണ്ണാടകയിൽ നിരവധി സ്വർണ്ണക്കടകളും ,ആഭരണ നിർമ്മാണശാലയും നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1985 ൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടായിരുന്ന കമ്പനി സഹോദരങ്ങൾ ചേർന്ന് പൊട്ടിക്കുകയായിരുന്നു. പിന്നിട് ഒരു സഹോദരൻ കോട്ടയത്ത് സ്വർണ്ണ വ്യാപാരം തുടങ്ങി, രണ്ടാമൻ കർണ്ണാടകത്തിലും. രണ്ടു പേരും വൻ തട്ടിപ്പു നടത്തിയാണ് പെട്ടന്നു തന്നെ കോടീശ്വരന്മാരായി മാറിയത്. ഈ തട്ടിപ്പിനു പിന്നിലെ കഥകൾ പക്ഷേ നാട്ടിലെ പലർക്കും ഇപ്പോൾ അറിയില്ലെന്നതാണ് യാഥാർത്ഥ്യം.

എന്നാൽ ചിട്ടിക്കമ്പനിയുടെ ലൈസൻസി ആയിരുന്ന രണ്ടാമൻ കർണ്ണാടകത്തിലുള്ള വിവരം ഇന്നും കോട്ടയം കാർക്ക് അറിയില്ല. തേർഡ് ഐ ന്യൂസ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടതോടെ പണം നഷ്ടപ്പെട്ടവരും, അവരുടെ മക്കളുമടക്കം നിരവധി പേരാണ് തേർഡ് ഐ ന്യൂസിലേക്ക് വിവരങ്ങൾ അന്വേഷിച്ച് എത്തിയത്. 1985 ൽ പാപ്പർ ഹർജി നല്കിയ ശേഷമാണ് ഇരുവരും മുങ്ങിയത്.

പാപ്പർ ഹർജി നൽകിയതും, കർണ്ണാടകത്തിലേയും, കോട്ടയത്തേയും തട്ടിപ്പും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടും.