ലോക്സഭാ തെരഞ്ഞെടുപ്പ് ; കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിനെ ചുമതലപ്പെടുത്തി പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗം

Spread the love

കോട്ടയം : കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പി.ജെ. ജോസഫ് തീരുമാനിക്കും. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് സ്ഥാനാര്‍ഥി തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍റെ തീരുമാനത്തിനു വിട്ടത്. 14നു യുഡിഎഫ് സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനെത്തുടര്‍ന്ന് പാര്‍ലമെന്‍റ് മണ്ഡലം അടിസ്ഥാനമാക്കിയുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ചേരും തുടര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

 

 

 

 

 

 

20 ലോക്സഭാ സീറ്റിലേക്കും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളെ യോഗം ചുമതലപ്പെടുത്തി. ചെയര്‍മാന്‍ പി. ജെ. ജോസഫ് എംഎല്‍എ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം, മുന്‍ മന്ത്രി ടി.യു. കുരുവിള, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.