കോട്ടയം കഞ്ഞിക്കുഴി കവലയിൽ എൻ.എച്ച്.എം ആയുഷ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു ;മുനിസിപ്പൽ കൗൺസിലർ ജിബി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

കോട്ടയം : കോട്ടയം കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് സൗകര്യ പ്രദമായി കഞ്ഞിക്കുഴിക്കവലയിൽ എൻ.എച്ച്.എം ആയുഷ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു.

മുനിസിപ്പൽ കൗൺസിലർ ജിബി ജോൺ ഉൽഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ പി ഡി സുരേഷ്, അജിത് പൂഴിത്തറ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ആഫീസർ ഡോ. മോഡി കെ ചെറിയാൻ നന്ദി പറഞ്ഞു.