കോട്ടയം കളത്തിപ്പടിയിൽ കാലുതെറ്റി കിണറ്റിൽ വീണ 24കാരിയെ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി ; വീട്ടുമുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് യുവതി വീണത്

Spread the love

കോട്ടയം: കോട്ടയം കളത്തിപ്പടി പൊൻപള്ളിയിൽ കാലു തെറ്റി കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി.

video
play-sharp-fill

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
പൊൻപള്ളി വട്ടത്തിൽ വീട്ടിൽ ട്രീസ (24) യാണ് കാൽവഴുതി വീട്ടുമുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.

ആത്മരക്ഷാർത്ഥം കയറിൽ പിടിച്ച് 20 മിനിറ്റോളം കിടന്ന ട്രീസയെ അഗ്നിരക്ഷാസംഘം എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാ സംഘത്തിലെ റെസ്ക്യൂ ഓഫീസർ അബ്ബാസി കിഴറ്റിലിറങ്ങി നെറ്റിന്റെയും റോബിന്റെയും സഹായത്താൽ യുവതിയെ നെറ്റിനുള്ളിൽ ആക്കി കരയ്ക്ക് എത്തിക്കുകയായിരുന്നു.

യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രഥമ ശുശ്രൂഷ നൽകി.

സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പ്രദീപ്, സജിൻ, അനീഷ്, ശിഹാബ്, സതീഷ്, കിഷോർ, അബ്ബാസി, സ്വാഗത് ഫയർ വുമൺ ആർഷ, ആഷ്ന എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.