കോട്ടയത്തെ സ്വാതന്ത്ര്യദിന പരേഡിൽ എക്സൈസ്-പ്ളട്ടൂണിന് തിളക്കമാർന്ന വിജയം; കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുധി .കെ സത്യപാൽ നയിച്ച എക്സൈസ് പ്ളട്ടൂൺ വിജയിച്ചത് പോലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ് പ്ളട്ടൂണുകളെ പിന്തള്ളി

Spread the love

കോട്ടയം: കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ പോലീസ് വിഭാഗത്തിൽ എക്സൈസ് പ്ളട്ടൂൺ ഒന്നാമതായി. കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻ സ്പെക്ടർ സുധി . കെ സത്യപാൽ ആണ് എക്സൈസ് പ്ളട്ടൂണിനെ നയിച്ചത് .

പോലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ് പ്ളട്ടൂണുകളെ പിൻ തള്ളിയാണ് പരേഡിൽ എക്സൈസ് വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ഡേ പരേഡിലും എക്സൈസ് തന്നെയാണ് പരേഡിൽ ഒന്നാമതായത് .

പ്രിവൻ്റീവ് ഓഫീസർമാരായ ബിനോയ് ഇ. വി മഹേഷ് പി. പി എന്നിവരുടെ മേൽനോട്ടത്തിലാണ് എക്സൈസ് ഈ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണി യിൽ നിന്നും പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ട്രോഫി ഏറ്റ് വാങ്ങി. കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. ആർ അജയ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ നേതാക്കളായനിഫി ജേക്കബ് ,അഭിലാഷ് വി. ടി , അൻജിത്ത് രമേഷ് എന്നിവർ എക്സൈസ് പ്ള ട്ടുണിനെ അനുമോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group