കോട്ടയത്ത് സ്വർണ്ണ കടയുടെ മറവിൽ കോടികളുടെ തട്ടിപ്പ്; ഗാന്ധി സ്ക്വയറിന് സമീപം പ്രവർത്തിക്കുന്ന ലാന ഗോൾഡിന്റെ മറവിൽ രാജ്യ വ്യാപകമായി കോടികൾ തട്ടിയെടുത്തു; കോട്ടയം നീലംപേരൂർ സ്വദേശി ലെഞ്ചു കെ ജെയിംസിനെ മുംബൈ പോലീസ് കോട്ടയത്തെത്തി പിടികൂടി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓടയിൽ വീണ് ലഞ്ചുവിന്റെ കാലൊടിഞ്ഞു

Spread the love

കോട്ടയം : കോട്ടയം നഗരത്തിൽ സ്വർണ്ണ കടയുടെ മറവിൽ കോടികളുടെ തട്ടിപ്പ് ഗാന്ധി സ്ക്വയറിന് സമീപം പ്രവർത്തിക്കുന്ന ലാന ഗോൾഡിന്റെ മറവിൽ രാജ്യ വ്യാപകമായി കോടികൾ തട്ടിയെടുത്ത നീലംപേരൂർ സ്വദേശി
ലെഞ്ചു കെ ജെയിംസിനെ മുംബൈ പോലീസ് കോട്ടയത്തെത്തി പിടികൂടി.

video
play-sharp-fill

മെഡിക്കൽ കോളജിൽ പരിശോധനയ്ക്കെത്തിച്ചപ്പോൾ ശുചിമുറിയുടെ എക്സോസ്‌റ്റ് ഹോൾ വഴി പുറത്തുചാടി രക്ഷപെടാനുള്ള ശ്രമത്തിനിടെ ഓടയിൽ വീണ് ലഞ്ചുവിന്റെ കാലൊടിഞ്ഞു.

ഇതോടെ കടന്നുകളയാൻ കഴിയാതെ, ആശുപ്രതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മറവിൽ ഒളിക്കുകയായിരുന്നു ലെഞ്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലംപേരൂർ കോലത്ത് വീട്ടിൽ ലെഞ്ചു കെ ജയിംസിനെയാണ് വഞ്ചനാ കുറ്റത്തിന് മുംബൈ പോലീസ് കോട്ടയത്തെത്തി പിടികൂടിയത്

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുംബൈയിലേക്ക് പോകും വഴി മെഡിക്കൽ പരിശോധന നടത്താൻ ജില്ലാ ജനറൽ ആശുപ ത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ വയറുവേദന അനുഭവ പ്പെടുന്നുവെന്ന് ലെഞ്ചു പറഞ്ഞതോടെയാണ് പരിശോധന കോട്ടയം മെഡിക്കൽ കോളജിലാക്കിയത്.

മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിയ യുവാവ് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ
അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ പ്രവേശിപ്പിച്ച.

രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പുറത്ത് കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഈ സമയം ശുചിമുറിയുടെ എക്സോസ്‌റ്റ് ഫാനിന്റെ വിടവിലൂടെ
ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു.

പുറത്തേക്ക് ചാടിയ ലഞ്ചു വീണത് മലിനജലം ഒഴുകുന്ന ഓടയിലാണ്. വീഴ്ചയിൽ ലഞ്ചുവിന്റെ കാൽ ഒടിയുകയായിരുന്നു. തുടർന്ന് നിരങ്ങി നീങ്ങി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മറവിൽ ഒളിച്ചു. പിന്നാലെ എത്തിയ മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരും ഗാന്ധിനഗർ പോലീസും ലെഞ്ചുവിനെ പിടികൂടി മുംബൈ പോലീസിന് കൈമാറി.

ആറുമാസം മുൻപ് സമാനമായ രീതിയിൽ ഹരിയാനയിൽ നിന്ന് തട്ടിപ്പ് നടത്തി മുങ്ങിയ ലഞ്ചുവിനെ ഹരിയാന പോലീസ് കോട്ടയത്തെത്തി പിടികൂടിയിരുന്നു. അന്ന് സിനിമ സ്റ്റൈലിൽ ചങ്ങലയിൽ ബന്ധിച്ചാണ് ലഞ്ചുവിനെ കോട്ടയത്തു നിന്നും ഹരിയാനയിലേക്ക് കൊണ്ടുപോയത്.

കോട്ടയത്തും ചങ്ങനാശ്ശേരിയിലും കറുകച്ചാലിലുമെല്ലാം നിരവധി പേരെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപയാണ് ലഞ്ചു തട്ടിയെടുത്തിട്ടുള്ളത്.