യുവാവ് അലസമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു; യുവാവും സുഹൃത്തുക്കളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചവശനാക്കി, ഓട്ടോറിക്ഷ തല്ലി തകർത്തു; പ്രതികളായ നാലoഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്

Spread the love

കോട്ടയം: യുവാവ് അലസമായി ഓടിച്ചു വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു.
യുവാവ് സുഹൃത്തുക്കളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച അവശനാക്കി. ഓട്ടോറിക്ഷ തല്ലി തകർത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്.

video
play-sharp-fill

പുതുപ്പള്ളി സ്വദേശി കാലേബ്, പ്രണിത് മാങ്ങാനം സ്വദേശികളായ കാർത്തിക് എം, ബെച്ചു മോൻസി കറുകച്ചാൽ സ്വദേശി രാഹുൽ മോൻ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കളമ്പുകാട് – ജനത റോഡേ രണ്ടാം പ്രതി പ്രെണിത് ഉദാസീനമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക് മാങ്ങാനം സ്വദേശി മണികണ്ഠൻ എന്നയാളുടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പ്രണിത്തിനും സുഹൃത്തിനും പരിക്കുപറ്റിയിരുന്നു. പിന്നാലെ ബൈക്കിൽ വന്ന സുഹൃത്തുക്കൾ പ്രണിത് പറഞ്ഞത് അനുസരിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിക്കുകയും കരിങ്കലിന് ഇടിച്ചു പരിക്കേൽപ്പിക്കുകയും ഓടയിൽ തള്ളി ഇടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു പ്രതികളും ചേർന്ന് ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തു.
ഈ സംഭവത്തിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത കോട്ടയം ഈസ്റ്റ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.