
കോട്ടയം ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷം ; തിരുവാതുക്കലിൽ തെരുവു നായയുടെ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്;നാട്ടുകാർ ആശങ്കയിൽ
സ്വന്തം ലേഖിക
കോട്ടയം :ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു . തിരുവാതിക്കൽ കല്ലൂ പുരക്കൽ ഭാഗത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റു . തിങ്കളാഴ്ചയാണ് തെരുവ് നായ ഈ മേഖലകളിൽ സ്വൈര്യ വിഹാരം നടത്തി ആളുകളെ ആക്രമിച്ചത് .നായയുടെ ആക്രമണത്തെ തുടർന്ന് പ്രദേശ വാസികൾ ആശങ്കയിലാണ് . മുൻ കൗൺസിലർ ഉതുപ്പ് കുരുവിള,കല്ലുപുരയ്‌ക്കൽ കിഴക്കേപ്പുര വീട്ടിൽ അഖില,കാണക്കാരി വീട്ടിൽ അമിത, തയ്യിൽ സന്തോഷ് കുമാർ, ബെന്നി എന്നിവരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്
Third Eye News Live
0