
മാഞ്ചസ്റ്റർ : ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രവാസി മലയാളി ബെംഗളൂരുവിൽ അന്തരിച്ചു
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ വിഥിന്‍ഷോ ആശുപത്രിയിൽ കാർഡിയാക് തിയറ്റർ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
നാലു വര്‍ഷം മുമ്പാണ് ജെബിൻ യുകെയിലെത്തുന്നത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസ്സും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസ്സും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിക്ക് പോയിരുന്നില്ല. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും. ജെബിന്റെ മരണ വിവരമറിഞ്ഞ് ഫാ. ജോസ് കുന്നുംപുറം അടക്കമുള്ള മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി ആശുപത്രിയിലുണ്ട്. സംസ്കാരം പിന്നീട്.