കോട്ടയം സ്വദേശിയായ മലയാളി വിദ്യാർത്ഥിയെ മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം: മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ചിറക്കടവിലെ അബ്ദുൽ അസീസിന്റെ മകൻ അനീഫ് ഖാനാണു(24) മരിച്ചത്. മംഗളൂരു അലോഷ്യസ് കോളജിൽ എംഎസ്‍സി ബയോസയൻസ് വിദ്യാർഥിയാണ്. കൊടിയാൽബെയലിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് ആയിരുന്നു സംഭവം. …

മരണകാരണം വ്യക്തമല്ല. അനീഫിന്റെ മുറിയിലെ മറ്റു രണ്ടു താമസക്കാർ നാട്ടിലേക്കു പോയതിനാൽ ഒറ്റയ്ക്കായിരുന്നു. മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനൽകി. ബർക്കെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു….