
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി പരിശോധന ശക്തമാക്കി പൊലീസ്. ക്രിസ്തുമസും പുതുവൽസരവും പ്രമാണിച്ച് നഗരത്തിലേക്ക് കഞ്ചാവ് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്..

ബാംഗ്ലൂരിൽ നിന്ന് പുലർച്ചെ എത്തിയ ബസുകളിലും, നാഗമ്പടം, കെഎസ്ആർടിസി, ബേക്കർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ. ജി അനീഷ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ജോൺ, എസ് ഐ ഐ . സജികുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ, എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും കർശനമായ പരിശോധന നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു



