ബിന്ദുവിന്റെ കോടികളുടെ സ്വത്ത് പലവഴിക്ക്; ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനം; പരിശോധനയിൽ വീട്ടിലെ സ്വീകരണമുറിയിൽ രക്തക്കറ കണ്ടെത്തി ; ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഒന്നും മിണ്ടാതെ സെബാസ്റ്റ്യൻ; ഇനി ഡിഎൻഎ പരിശോധന

Spread the love

കോട്ടയം : രണ്ട് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യൻ ചോദ്യംചെയ്യലിൽ മൗനം തുടരുന്നു. കഴിഞ്ഞദിവസം ചേർത്തല പള്ളിപ്പുറത്തെ ഇയാളുടെ വീട്ടുവളപ്പിൽനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ഇതേക്കുറിച്ചൊന്നും സെബാസ്റ്റ്യൻ കൂടുതലായി പറയാൻ തയ്യാറില്ലെന്നാണ് വിവരം. അതേസമയം, കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം ഡിഎൻഎ പരിശോധനയിലേക്ക് നീങ്ങുകയാണ്.

കോട്ടയം ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങുംതറവീട്ടിൽ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പിൽനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥികളടങ്ങിയ അവശിഷ്ടം മനുഷ്യന്റേതാണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തി.

ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പദ്മനാഭൻ (47) കാണാതായ കേസിലെ പ്രതിയും കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കാണാതായ കേസിൽ ക്രൈംബ്രാഞ്ചിന്റെ സംശയനിഴലിലുള്ളയാളുമാണ് സെബാസ്റ്റ്യൻ. ജൈനമ്മയുടെ ബന്ധുക്കളുടെ പരാതിയിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തതിൽനിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെമുതൽ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന തുടങ്ങിയത്. ഉച്ചയ്ക്കുശേഷമാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പോലീസ് പൂർണമായും ബന്തവസ്സിലാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group