വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ ചീത്തവിളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു; പ്രതികൾ പൊൻകുന്നം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം : വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം പ്രതികൾ പൊൻകുന്നം പോലീസിന്റെ പിടിയിൽ. ഇന്നലെ രാത്രി 10.30 മണിയോടെ പൊൻകുന്നം ചിറക്കടവ്, തെക്കേത്തുകവല, കൊറ്റാടിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷ് എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേരടങ്ങുന്ന സംഘം ചീത്ത വിളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ഒന്നാംപ്രതി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയും ആയിരുന്നു.

video
play-sharp-fill

പ്രതികളായ , രഞ്ജീഷ് s/o കൃഷ്ണൻകുട്ടി,പൊടിപ്പാറ വീട് ചിറക്കടവ്, കൃഷ്ണൻകുട്ടി, ജിഷ്ണു അനിൽ, s/o അനിൽകുമാർ, (26 വയസ്സ് )പള്ളത്തു വീട് തെക്കേത്തുകവല, വിഷ്ണു കുമാർ പി എ ( 29 വയസ്സ്)s/o അനിൽകുമാർ, പള്ളത്തു വീട് തെക്കേത്തുകവല എന്നീ നാലു പ്രതികളിൽ കൃഷ്ണൻകുട്ടി ഒഴികെയുള്ള മൂന്ന് പ്രതികളെ ഇന്നേദിവസം പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.