
കോട്ടയം: ബിഡിജെഎസ് കോട്ടയം ജില്ലാ ഭാരവാഹികളുടെ നേതൃസംഗമം കോട്ടയം കോടിമതയിലുള്ള KSSIA ഹാളിൽ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എംപി സെന്നിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.

പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ നടന്ന ജില്ലാ നേതൃ ക്യാമ്പിൽ ബിഡിജെഎസിനെ കഴിഞ്ഞ 9 വർഷക്കാലമായി ബി ജെ പി യിൽ നിന്നും എൻഡിഎയിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച് മുന്നണി വിടുവാൻ ജില്ലാ നേതൃത്വക്യാമ്പ് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി.

കഴിഞ്ഞ 9 വർഷക്കാലമായി ബിജെപിയുമായും ദേശീയ ജനാധിപത്യ മുന്നണിയുമായി ശക്തമായ സഖ്യകക്ഷിയായി നിന്നിട്ട് ബിഡിജെസിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബിജെപിയുമായും എൻഡിഎയുമായിട്ടുള്ള സഖ്യം വിടുന്നതിനും ആവശ്യമായ മുന്നണി ചർച്ചകൾ ബന്ധം സ്ഥാപിക്കുന്നതിന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൂർണ്ണമായി ചുമതലപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



