
കോട്ടയം: യുവാവ് അലസമായി ഓടിച്ചു വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു.
യുവാവ് സുഹൃത്തുക്കളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദച്ച് അവശനാക്കി. ഓട്ടോറിക്ഷ തല്ലി തകർത്ത കേസിൽ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. പ്രതികൾക്ക് വേണ്ടി അഡ്വ. ജെമിനി എബ്രഹാം, അഡ്വ. വിവേക് മാത്യു വർക്കി, എന്നിവർ ഹാജരായി.
പുതുപ്പള്ളി സ്വദേശി കാലേബ്, പ്രണിത് മാങ്ങാനം സ്വദേശികളായ കാർത്തിക് എം, ബെച്ചു മോൻസി കറുകച്ചാൽ സ്വദേശി രാഹുൽ മോൻ എന്നിവരാണ് അറസ്റ്റിൽ ആയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കളമ്പുകാട് – ജനത റോഡിൽരണ്ടാം പ്രതി പ്രെണിത് ഉദാസീനമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക് മാങ്ങാനം സ്വദേശി മണികണ്ഠൻ എന്നയാളുടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പ്രണിത്തിനും സുഹൃത്തിനും പരിക്കുപറ്റിയിരുന്നു. പിന്നാലെ ബൈക്കിൽ വന്ന സുഹൃത്തുക്കൾ പ്രണിത് പറഞ്ഞത് അനുസരിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിക്കുകയും കരിങ്കലിന് ഇടിച്ചു പരിക്കേൽപ്പിക്കുകയും ഓടയിൽ തള്ളി ഇടുകയും ചെയ്തു.
നാലു പ്രതികളും ചേർന്ന് ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന്കേസ് രജിസ്റ്റർ ചെയ്ത കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.