
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വീട് കയറി ആക്രമണം; പ്രതിയെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്; ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി
ഗാന്ധിനഗർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ.
ബെൽസ്റ്റാർ എന്ന പ്രൈവറ്റ് കമ്പനിയിൽ നിന്നും 35,00,0 രൂപാ ലോൺ എടുത്ത തുകയിൽ കുടിശ്ശിക വരുത്തിയതിലുള്ള വിരോധം മൂലം 52 കാരനായ പാറപ്പുറം സ്വദേശി സുരേഷ് കുമാറിന്റെ വീട്ടിലെത്തിയാണ് കമ്പനിയുടെ സ്റ്റാഫുകളായ പ്രതികൾ കുടിശ്ശിക വരുത്തിയത് ചോദ്യം ചെയ്‌ത്.
രണ്ട് തവണയായി 10000 രൂപയായിരുന്നു കുടിശ്ശിക.ഇത് തർക്കത്തിന് കാരണമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഒന്നാം പ്രതി നാട്ടകം സ്വദേശി ജാക്സൺ കെ മാർക്കോസ് വീടിന്റെ സിറ്റ് ഔട്ടിൽ വച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസിൽ ഉണ്ടാക്കിയ ഒരു ആനയുടെ പ്രതിമയെടുത്ത് സുരേഷ് കുമാറിനെ അടിച്ചു. സുരേഷ്കുമാർ ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് പരിക്കുപറ്റി.
തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തു.പ്രതിയെ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.