play-sharp-fill
കോട്ടയം കുറവിലങ്ങാട് അരീകുഴി വെള്ളച്ചാട്ട വികസന പദ്ധതിയുടെ മറവിൽ പുറമ്പോക്ക് ഭൂമിയിലെ പാറഖനനം ; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും.

കോട്ടയം കുറവിലങ്ങാട് അരീകുഴി വെള്ളച്ചാട്ട വികസന പദ്ധതിയുടെ മറവിൽ പുറമ്പോക്ക് ഭൂമിയിലെ പാറഖനനം ; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും.

സ്വന്തം ലേഖിക

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഉഴവുർ വില്ലേജ് പരിധിയിലെ , ഉഴവുർ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാർഡിലെ ബ്ലോക്ക് നാലിൽ റീ സർവേ നമ്പർ 425,426 ൽ ഉൾപ്പെട്ട 45.90 ആർ സ്ഥലത്തെ അരീക്കുഴി വെള്ളച്ചാട്ട പദ്ധതികൾക്കായി സർക്കാർ ബിറ്റിആർ രേഖകളിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നും 470.45 മെട്രിക് ടൺ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായും, തുടർനടപടികൾ വേണമെന്ന് ആവശ്യപ്പെട്ട്

ജില്ലാ ജിയോളിസ്റ്റ് കോട്ടയം ജില്ലാ കളക്ടർക്ക് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകരും മായ ബെയ്ലോൺ എബ്രാഹം മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് ഇന്നലെ പരാതി നൽകിയതിനെ തുടർന്നാണ് സർക്കാർ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-2020വാർഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിയത്. അനധികൃത പാറഖനനത്തെ കുറിച്ച് മാധ്യമ പ്രവർത്തകനായ രാജേഷ് കുര്യനാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് ആദ്യം പരാതി നൽകിയത്. അനധികൃത പാറഖനനം നടത്തിയവരായ ഉത്തരവാദികളായവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെയ്ലോൺ എബ്രാഹം ഡിജിപി, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.