play-sharp-fill
കോട്ടയത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം : യു.ഡി.എഫ്. കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ വാഹനപട്യനത്തിന് ലഭിച്ച സ്വീകരങ്ങള്‍ക്ക് നന്ദി പറഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനൊപ്പമാണെന്ന് പറയുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ഇടുതപക്ഷം കോട്ടയത്തോട് കാണിച്ചിരിക്കുന്നത്.

കോടിമതയിലെ പുതിയ പാലം പണിതിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. വികസനം എന്ന് എപ്പോഴും വീമ്പിളക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആ പാലത്തിന്റെ തുരുമ്പ് മാറ്റാന്‍ പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുത് സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ കോട്ടയം ജനതയുടെ വിധി എഴുത്താക്കും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബിലിറ്റി ഹബ്, കോറിഡോര്‍ പദ്ധതി, കച്ചേരിക്കടവ് പദ്ധതി, അങ്ങനെ നിരവധി പദ്ധതികള്‍ മുടക്കിയിട്ടിരിക്കുകയാണ്. ഈ പിടിച്ചുവച്ചിരിക്കുന്ന വികസനം പൊട്ടിച്ചുവിടണം. അതിനുള്ള ശക്തി ജനങ്ങള്‍ക്കുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ മതസൗഹാര്‍ദം ഇല്ലാതാക്കാനണോ ശബരിമലയിലെ സത്രീപ്രവേശനത്തിനായി സര്‍ക്കാര്‍ ഒത്താശചെയ്തത് ? വിശ്വാസം തച്ചുടക്കാന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാനാവില്ല. യു.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ സര്‍വ മത സംരക്ഷണം നടത്തും. എല്ലാ മതങ്ങളുടെയും സഭകളുടെയും വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.