കോട്ടയം ജില്ലയില്‍ 194 പുതിയ രോഗികൾ: 189 പേർക്കും സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ പുതിയതായി ലഭിച്ച 1556 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 194 എണ്ണം പോസിറ്റീവ്. 189 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന അഞ്ചു പേര്‍ക്ക് വൈറസ് ബാധിച്ചു.

രോഗികളില്‍ 89 പേര്‍ പുരുഷന്‍മാരും 80 പേര്‍
സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
188 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7254 പേരാണ് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ ആകെ 21340 പേര്‍ കോവിഡ് ബാധിതരായി. 14051 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19448 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-37

മറവന്തുരുത്ത്-13

മാടപ്പള്ളി-12

ചങ്ങനാശേരി-9

വൈക്കം, ഈരാറ്റുപേട്ട-8

ടിവി പുരം-7

തലയോലപ്പറമ്പ്, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി,
കറുകച്ചാല്‍, തിരുവാര്‍പ്പ്-5

പാമ്പാടി,തലയാഴം,പാറത്തോട്, കരൂര്‍, ഏറ്റുമാനൂര്‍ – 4

കൂരോപ്പട, കടുത്തുരുത്തി, ആര്‍പ്പൂക്കര, കിടങ്ങൂര്‍,
അയര്‍ക്കുന്നം, അതിരമ്പുഴ, വാഴപ്പള്ളി – 3

കുമരകം,
പാലാ, നീണ്ടൂര്‍, തലപ്പലം, ചിറക്കടവ്, വെള്ളൂര്‍,
മണര്‍കാട്, മീനച്ചില്‍ -2

വെച്ചൂര്‍, ഉദയനാപുരം, മുണ്ടക്കയം, കടപ്ലാമറ്റം,
കുറവിലങ്ങാട്, കൂട്ടിക്കല്‍, വിജയപുരം, മാഞ്ഞൂര്‍,
മുത്തോലി, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പുതുപ്പള്ളി,
വാഴൂര്‍, എരുമേലി, ഞീഴൂര്‍, അയ്മനം, പായിപ്പാട്,
മേലുകാവ്-1