
എറണാകുളം : പറവൂർ കോട്ടുവള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ്കുമാറും ഭാര്യ ബിന്ദുവും ഒളിവിൽ. കസ്റ്റഡിയിലെടുത്ത പ്രദീപ് കുമാറിന്റെ മകളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം അറസ്റ്റ് ചോദ്യം ചെയ്ത് മകളുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിക്കും. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയാണ് പോലീസ് മകളെ കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന്റെ ഉത്തരവുമായി എത്തിയാണ് മകളെ കസ്റ്റഡിയിലെടുത്തത് കഴിഞ്ഞദിവസം വൈകിയിട്ടാണ് കോട്ടുവള്ളി സ്വദേശി ആശ വട്ടി പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ജീവനൊടുക്കിയത്.
പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ്കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവർക്ക് പണം നൽകിയത്. ഇരുവരും ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് ബെന്നി ആരോപിച്ചു. ആശയുടെ ആത്മഹത്യ കുറുപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് തവണകളിലായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്ന് കുടുംബം പറയുന്നു. പരാതി നൽകിയെങ്കിലും പോലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും ആരോപണം. സംഭവത്തിൽ അയൽവാസിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.