പലപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍….? വിരസത മൂലമെന്ന് ചിന്തിക്കാൻ വരട്ടെ; ഉടന്‍ പ്രതിവിധി തേടിയില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം….!

Spread the love

സ്വന്തം ലേഖിക

കോട്ടയം: പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ ഒട്ടുമിക്കവരും നേരിടുന്ന വെല്ലുവിളിയാണ് കോട്ടുവായ.

ബോറടിക്കുന്നു എന്ന ഒറ്റ കാരണമാണ് കോട്ടുവായ്ക്ക് നാം കണ്ടെത്താറുളളത്.
എന്നാല്‍ വിരസത മാത്രമല്ല കോട്ടുവായയുടെ കാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരിയായ ഉറക്കം കിട്ടാതെ വരുമ്പോഴുമാണ് കോട്ടുവായ ഇടാറുളളത് എന്നാണ് അടുത്ത ധാരണ. അത് ഒരുപരിധി വരെ ശരിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഒരാള്‍ 15 മിനിറ്റിനുളളില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. അമിതമായുളള കോട്ടുവായ ഏതെങ്കിലും രോഗത്തിന്റെയോ രോഗലക്ഷണങ്ങളുടെയോ തുടക്കമായിരിക്കാമെന്നാണ് നിഗമനം.

കോട്ടുവായുടെ പ്രധാന കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരാള്‍ക്ക് ശരാശരി ആറ് മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. എന്നാല്‍ ആ അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍ കോട്ടുവായ
ഇടാനുളള സാദ്ധ്യത കൂടുതലായിരിക്കും. ഇതാണ് കോട്ടുവായയുടെ സാധാരണ കാരണമായി നമ്മള്‍ ധരിച്ചിരിക്കുന്നത്.

നിത്യജീവിതത്തില്‍ ഏതെങ്കിലും മരുന്ന് കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. അമിതമായുളള ആന്റീ ഡിപ്റസന്റുകളുടെയോ ആന്റി സൈക്കോട്ടിക്കുകളുടെയോ ഉപയോഗവും അതിന്റെ പാര്‍ശ്വഫലങ്ങളും കോട്ടുവായ്ക്ക് കാരണമാകാറുണ്ട്.

അമിതമായ ടെൻഷനും സങ്കടവുമെല്ലാം കോട്ടുവായ്ക്ക് സാദ്ധ്യതയുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, പാര്‍ക്കിണ്‍സണ്‍ രോഗം, മൈഗ്റെയ്ൻ മുതലായവ സ്ഥിരം അനുഭവിക്കുന്നവര്‍ കോട്ടുവായ അമിതമായി വരാറുണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അമിതമായിട്ടുളള കോട്ടുവായ അല്ലെങ്കില്‍ മിനിട്ടില്‍ ഒന്നില്‍ കൂടുതലുളള കോട്ടുവായ സ്ട്രോക്കിനും ബ്രയിൻ ട്യൂമറിനും വരെ കാരണമായേക്കാം.

ശരിയായ ഉറക്കത്തിലൂടെ കോട്ടുവായ ഇടുന്നത് ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.
രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ മരുന്ന് കഴിക്കരുത്.
ബ്രീത്തിംഗ് എക്സസൈസുകള്‍ പരിശീലിക്കുക.
തണുത്ത പാനീയങ്ങള്‍ കുടിക്കുക.