video
play-sharp-fill
കോട്ടയം ഗവൺമെൻ്റ് നഴ്സിംഗ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസിന്റെ കണ്ണുവെട്ടിച്ച് ഗേറ്റ് തകർത്ത് പ്രവർത്തകർ; പ്രധാന കവാടത്തിന് സമീപത്തെ ബാരിക്കേഡ് തകർക്കാനും ശ്രമം;  പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം: കോട്ടയം ഗവ. നഴ്‌സിംഗ്കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ച്‌ അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസിൻ്റെ കണ്ണു വെട്ടിച്ചുകൊണ്ട് ഗെയിറ്റ് തകർത്ത് പ്രവർത്തകർ കോളേജ് വളപ്പിനുള്ളില്‍ കയറാൻ ശ്രമിച്ചവരെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കി വാഹനത്തില്‍ കയറ്റി.

അതേസമയം പ്രധാന കവാടത്തിന് സമീപത്തെ ബാരിക്കേഡ് പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് നേരെ പോലീസ് വീണ്ടും ജല പീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മില്‍ സംഘർഷം ഉണ്ടായി.തുടർന്ന് പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചാണ്ടി ഉമ്മൻ എം എല്‍ എ ,ജോസഫ് വാഴക്കൻ, ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.