കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ഓട്ടോഡ്രവറെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓട്ടോഡ്രൈവറെ ആക്രമിച്ച സംഭവം പ്രതി പിടിയില്‍. സ്‌ഥിരം ക്രിമിനല്‍ കേസിലെ പ്രതിയും കാരാപ്പുഴ മാളികപ്പീടിക കറുകഞ്ചേരിയില്‍ വീട്ടില്‍ ഷംനാസാ (38) ണ്‌ പിടിയിലായത്‌.

കഴിഞ്ഞ ദിവസം രാത്രി 11.30 ന്‌ സ്‌റ്റാന്‍ഡിലെത്തിയ ഷംനാസ്‌, ജിലുവിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. എന്നാല്‍, സ്‌ഥിരമായി സ്‌റ്റാന്‍ഡില്‍ നിന്ന്‌ ഓട്ടം വിളിക്കുകയും പ്രശ്‌മുണ്ടാക്കുകയും ചെയ്‌ത ഷംനാസിനൊപ്പം ഓട്ടം പോകാന്‍ ജിലു തയാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഷംനാസ്‌ കമ്പി വടി ഉപയോഗിച്ച്‌ ജിലുവിന്റെ കയ്യില്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ജിലു ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന്‌, കോട്ടയം വെസ്‌റ്റ്‌ പോലീസില്‍ പരാതി നല്‍കി.

വെസ്‌റ്റ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫിസര്‍ ഇന്‍സ്‌പെക്‌ടര്‍ അനൂപ്‌ കൃഷ്‌ണ, എസ്‌.ഐ ടി.ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ അനേ്വഷണം നടത്തി പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.