video
play-sharp-fill

പെൺകുട്ടികളുടെ എണ്ണത്തിനനുസരിച്ച് വീടുകളുടെ മുന്നിൽ പുത്തൻ പാദരക്ഷകർ ;അജ്ഞാതനെ തേടി പൊലീസ് : സംഭവത്തിൽ ദുരൂഹത

പെൺകുട്ടികളുടെ എണ്ണത്തിനനുസരിച്ച് വീടുകളുടെ മുന്നിൽ പുത്തൻ പാദരക്ഷകർ ;അജ്ഞാതനെ തേടി പൊലീസ് : സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടിയത്ത് പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ പെൺകുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുത്തൻ പാദരക്ഷകർ. അജ്ഞാതർ പാദരക്ഷകൾ കൊണ്ടുവന്നു വച്ച സംഭവത്തിൽ ഒരുമാസമായിട്ടും ദുരൂഹത തുടരുന്നു.

ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിയുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകൾക്കു മുൻപിലാണ് രണ്ടു ദിവസങ്ങളിലായി ചെരുപ്പുകൾ കണ്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വീടുകളിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് പുതിയ ചെരുപ്പുകൾ രാത്രി കൊണ്ടുവച്ചിരുന്നത് ഉമയല്ലൂർ പട്ടരമുക്കിൽ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ചെരുപ്പ് കണ്ടത്.

തെരുവ് നായ കടിച്ചുകൊണ്ടിട്ടതാകാമെന്ന് ആദ്യം കരുതി. എന്നാൽ പിന്നീട് കൂടുതൽ വീടുകളിൽ സമാന സംഭവം ഉണ്ടായി. ഇതോടെ പരിസരത്താകെ ഭീതി പടരുകയായിരുന്നു.വലിച്ചെറിയുന്നതിന് പകരം ഓരോ ജോഡി ചെരുപ്പും കൃത്യമായി കൊണ്ടുവന്നുവച്ച നിലയിലായിരുന്നു. പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകൾ വച്ചിരുന്നതെന്ന് അറിഞ്ഞതോടെ നാട്ടുകാർക്കിടയിൽ പേടിയും കൂടി.

Tags :