video
play-sharp-fill

കോട്ടയത്ത് വീട്ടിലിരുന്ന് വോട്ടു ചെയ്തത് 31762 വോട്ടർമാർ : ആബ്‌സെന്റീ വോട്ടര്‍മാരുടെ കണക്ക് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

കോട്ടയത്ത് വീട്ടിലിരുന്ന് വോട്ടു ചെയ്തത് 31762 വോട്ടർമാർ : ആബ്‌സെന്റീ വോട്ടര്‍മാരുടെ കണക്ക് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് സാഹചര്യത്തില്‍ ആബ്‌സെന്റീ വോട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെ കോട്ടയം ജില്ലയില്‍ വോട്ടു ചെയ്തത് 31762 പേര്‍. 80 വയസ് പിന്നിട്ടവര്‍-22713, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍-3151, കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവരും-45, അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍-1511, പോളിംഗ് ഉദ്യോഗസ്ഥര്‍-4342 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളില്‍ വോട്ടു ചെയ്തവരുടെ കണക്ക്. സാധാരണ തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നില്ല.

വിവിധ നിയോജക മണ്ഡലങ്ങളില്‍ വോട്ടു ചെയ്ത ആബ്‌സെന്റീ വോട്ടര്‍മാരുടെ കണക്ക് ചുവടെ. മണ്ഡലം, ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളിലുള്ളവര്‍, കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്ന ക്രമത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ- 499, 3323, 8, 155, 701

കടുത്തുരുത്തി- 490, 3233, 8, 159, 498

വൈക്കം- 444, 1744, 4, 376, 859

ഏറ്റുമാനൂര്‍ -436, 2930, 7, 182, 478

കോട്ടയം-305, 2067, 1, 150, 335

പുതുപ്പള്ളി-242, 2663, 7, 108, 610

ചങ്ങനാശേരി- 294, 2121, 8, 90, 410

കാഞ്ഞിരപ്പള്ളി-214, 2414, 2, 165, 205

പൂഞ്ഞാര്‍-227, 2218, 0, 126, 246