video
play-sharp-fill
കോട്ടയം കുമരകത്ത് സ്വകാര്യ ബസ്സിനുള്ളിൽ നിന്നും യാത്രക്കാരിയുടെ ബാഗ് തുറന്ന് രണ്ടായിരം രൂപ കവർന്ന സംഭവം : തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

കോട്ടയം കുമരകത്ത് സ്വകാര്യ ബസ്സിനുള്ളിൽ നിന്നും യാത്രക്കാരിയുടെ ബാഗ് തുറന്ന് രണ്ടായിരം രൂപ കവർന്ന സംഭവം : തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം :ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു.ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയുടെ ബാഗ് തുറന്ന് ബാഗിനുള്ളില്‍ ഉണ്ടായിരുന്ന 2000 രൂപ മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.