
കോട്ടയം: കഴിഞ്ഞ തവണ കോട്ടയം നഗരസഭ യുഡിഎഫ് ഭരിച്ചത് ഭാഗ്യം ഒന്നു കൊണ്ടു മാത്രം.കാല്‍ നൂറ്റാണ്ട് കാലം കൈപ്പിടിയിലുണ്ടായിരുന്ന കോട്ടയം നഗരസഭയുടെ ഭരണമാണ് കഴിഞ്ഞ തവണ യുഡിഎഫ് നുക്കെടുപ്പിലൂടെ നിലനിർത്തിയത്.
കോണ്‍ഗ്രസ് വിമതയെ ഒപ്പം നിർത്തിയാണ് കഴിഞ്ഞ അഞ്ചുവർഷം നഗരസഭ യുഡിഎഫ് ഭരിച്ചത്. എന്നാല്‍ ഇത്തവണ ഭരണം പിടിക്കാനുറച്ചാണ് ഇടതുപക്ഷത്തിൻ്റെ നീക്കം. ബിജെപി, സീറ്റ് വർധിപ്പിച്ചാല്‍ അതും നിർണായകമാകും.
കേരള കോണ്‍ഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റം, കോട്ടയം നഗരസഭയില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ 52 സീറ്റില്‍ 22 ഇടത്ത് എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫിന് ജയിക്കാനായത് 21 സീറ്റില്‍. എന്നാല്‍ ഗാന്ധിനഗർ സൗത്ത് വാർഡില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് വിമത ബിൻസി സെബാസ്റ്റ്യനെ യുഡിഎഫ് ഒപ്പം നിർത്തി. തുല്യ നിലയില്‍ എത്തിയതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യം, യുഡിഎഫിന്. കോണ്‍ഗ്രസ് വിമത ബിൻസി സെബാസ്റ്റ്യൻ നഗരസഭയുടെ അധ്യക്ഷയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷം മൂന്ന് അവിശ്വാസമടക്കം സംഘർഷഭരിതമായിരുന്നു കാര്യങ്ങള്‍. രണ്ടരക്കോടിയുടെ പെൻഷൻ തട്ടിപ്പടക്കം വിവാദങ്ങളും തർക്കങ്ങളും രൂക്ഷമായി. എങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇതൊന്നും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ആണ് ഐക്യജനാധിപത്യ മുന്നണി. ഇത്തവണ അനുകൂല സാഹചര്യമാണെന്നാണ് ഇടതുപക്ഷത്തിൻ്റെ വിലയിരുത്തല്‍.
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം പരാജയമെന്നും എല്‍ഡിഎഫിന് ആരോപണമുണ്ട്. കഴിഞ്ഞ തവണ നിസാര വോട്ടിന് പരാജയപ്പെട്ട ഇടങ്ങള്‍ ഇത്തവണ പിടിക്കാനും എല്‍ഡിഎഫിന് പദ്ധതിയുണ്ട്. കഴിഞ്ഞ തവണ എട്ട് സീറ്റിലാണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ അത് രണ്ടക്കത്തിലേക്ക് എത്തിക്കാനാണ് നീക്കം. നഗരസഭയില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ രണ്ട് മുന്നണികള്‍ക്കും നിർണായകം തന്നെയാണ്.



