play-sharp-fill
കോട്ടയം നഗരസഭയിലെ 31 ആം വാർഡിൽ സി.പി.എമ്മിൽ നൂലിൽക്കെട്ടിയിറക്കിയ സ്ഥാനാർത്ഥി: ബ്രാഞ്ച് കമ്മിറ്റികൾ അറിയാതെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നീക്കം; പ്രതിഷേധവുമായി അണികൾ; നിർണ്ണായക യോഗം അൽപ സമയത്തിനകം

കോട്ടയം നഗരസഭയിലെ 31 ആം വാർഡിൽ സി.പി.എമ്മിൽ നൂലിൽക്കെട്ടിയിറക്കിയ സ്ഥാനാർത്ഥി: ബ്രാഞ്ച് കമ്മിറ്റികൾ അറിയാതെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നീക്കം; പ്രതിഷേധവുമായി അണികൾ; നിർണ്ണായക യോഗം അൽപ സമയത്തിനകം

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭ 31 ആം വാർഡിൽ സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റികൾ നിർദേശിക്കാത്തയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. പുറത്തു നിന്നും എത്തിച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ഒരു വിഭാഗം നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്രാഞ്ച് കമ്മിറ്റിയിലെയും ലോക്കൽ കമ്മിറ്റിയിലെയും സെക്രട്ടറിമാർ അടക്കമുള്ളവരെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേയ്ക്കു വിളിച്ചു വരുത്തിയിട്ടുണ്ട്.

സി.പി.എമ്മിനു ഏറെ സ്വാധീനമുള്ള വാർഡാണ് കോട്ടയം നഗരസഭയിലെ വാർഡ് 31. ഇവിടെ കഴിഞ്ഞ തവണ സി.പി.എമ്മിനുള്ളിലെ വിഭാഗീയത മൂലം കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. സി.പി.എമ്മിനു ഇവിടെ റിബൽ സ്ഥാനാർത്ഥി കഴിഞ്ഞ തവണയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കുറി അഭിമാനപ്പോരാട്ടത്തിലൂടെ വാർഡ് തിരിച്ചു പിടിക്കുന്നതിനാണ് സി.പി.എം നീക്കം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇക്കുറി സിപിഎം യുവാക്കളെ തന്നെ ഇവിടേയ്ക്കു ആദ്യഘട്ടത്തിൽ പരിഗണിക്കുകയായിരുന്നു. വാർഡിനുള്ളിൽ നിന്നുള്ള യുവാക്കളെ പരിഗണിച്ചാണ് ബ്രാഞ്ച് കമ്മിറ്റി പേര് നൽകിയത്. എന്നാൽ, ഈ പേരുകളെ എല്ലാം വെട്ടിയാണ് ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗമായ ഒരാളെ ഇവിടെ കെട്ടിയിറക്കാൻ നീക്കം നടക്കുന്നത്.

ലോക്കൽ കമ്മിറ്റി അംഗമായ നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നതിനുള്ള ശ്രമത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയ്ക്കുള്ളിൽ ഉയർന്നിരിക്കുന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ നേതാക്കളെ ഇപ്പോൾ ഏരിയ കമ്മിറ്റി ഓഫിസിൽ വിളിച്ചു വരുത്തി അനുരഞ്ജന ചർച്ച നടത്താൻ നീക്കം നടത്തുന്നത്.