‘ജോഷി ചതിച്ചാശാനേ’ മലയാളികളുടെ നാവിൻ തുമ്പിലെത്തിയിട്ട് 35 വർഷം

Spread the love

കോട്ടയം: ‘ജോഷി ചതിച്ചാശാനേ…’ ഈ ഡയലോഗ് പറയാത്ത മലയാളികൾ ഉണ്ടാവില്ല.ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനത്തിന് മോഹൻലാല്‍ വരും എന്നു പറഞ്ഞിട്ട് കൃഷ്ണൻകുട്ടി നായരെ കൊണ്ടുവന്നപ്പോള്‍ കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്ന ‘ജോഷി ചതിച്ചാശാനേ…’ എന്ന സംഭാഷണം മലയാളികളുടെ നാവിൻ തുമ്ബിലെത്തിയിട്ട് 35 വർഷമായി.

video
play-sharp-fill

ആരെയെങ്കിലും പറഞ്ഞു പറ്റിക്കാൻ നമ്മളെല്ലാം ഇപ്പോഴും ഈ സംഭാഷണം ഉപയോഗിക്കാറുണ്ട്. റി റിലീസ് യുഗത്തില്‍ മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതും ‘കുഞ്ഞച്ചൻ ചേട്ടനെ’ ബിഗ് സ്‌ക്രീനില്‍ കാണാൻ തന്നെയാണ്.

കൈമുട്ടിന് മുകളില്‍ മടക്കിവെച്ച സില്‍ക്ക് ജുബ്ബയും കൂളിങ് ഗ്ലാസുമായി വെറൈറ്റി ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ കോട്ടയം കുഞ്ഞച്ചൻ ഇൻഡസ്ട്രി ഹിറ്റുകളില്‍ ഒന്നാണ്. ചിത്രത്തിലെ നിരവധി രംഗങ്ങള്‍ പ്രസിദ്ധമെങ്കിലും ഏതൊരാളും ഓർത്തിരിക്കുന്നത് ‘ജോഷി ചതിച്ചാശാനേ…’ എന്ന രംഗം തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടത്തുവർക്കിയുടെ വേലി എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഡെന്നീസ് ജോസഫ് തിരക്കഥ രചിച്ച സിനിമ സംവിധാനം ചെയ്തത് ടി.എസ്.സുരേഷ് ബാബുവാണ്. എം.മാണിയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

മമ്മൂട്ടി, രഞ്ജിനി, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സുകുമാരൻ, ബാബു ആന്റണി, പ്രതാപചന്ദ്രൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 1990 മാർച്ച്‌ 15 ന് റിലീസ് ചെയ്ത ചിത്രം അരോമ മൂവീസ് ആണ് വിതരണം ചെയ്തത്.