2 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ കോട്ടയം എക്സൈസിന്റെ പിടിയിലായി

Spread the love

കോട്ടയം: ഈരയിൽ കടവ് ബൈപാസ് റോഡിൽ 2 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്.

ഹാഷിഷ് ഓയിൽ, ഒസിബി പേപ്പർ എന്നിവ പിടിച്ചെടുത്തു. നാട്ടകം സ്വദേശി അർജുൻ വി, അനൂപ് കുമാർ എന്നിവരാണ് പിടിയിലായത്.എറണാകുളത്ത് നിന്നാണ് ഇവർ ഹാഷിഷ് എത്തിച്ചത്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഊർജ്ജിത അന്വേഷണം നടന്നുവരികയാണ്.

റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് ടിജെ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്, അജയ്, രാഹുൽ മനോഹർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി, സിവിൽ എക്സൈസ് ഓഫീസർ ഡി.വി.ആർ അനസ് എന്നിവർ പങ്കെടുത്തു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group