കോട്ടയം വെച്ചുരിലെ സർക്കാർ സ്കൂൾ ചോർന്നൊലിക്കുന്നു: 1200 കുട്ടികളുടെ പഠനം പ്രതിസന്ധിയിൽ: കെട്ടിടം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഐ എൻ ടി യു സി രംഗത്ത്

Spread the love

വെച്ചൂർ: 1200 വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂൾ ചോർന്നൊലിക്കുന്നു. വെച്ചൂർ
ദേവിവിലാസം ഗവൺമെൻ്റ് സെക്കൻഡറി സ്കൂളിന്റെ കെട്ടിടങ്ങളാണ് ചോരുന്നത്. രക്ഷിതാക്കൾ പലവട്ടം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

കെട്ടിടം അറ്റകുറ്റ പണി നടത്തി സുരക്ഷിതത്വമുറപ്പാക്കണമെന്ന് ഐ എൻ ടി യു സി വെച്ചൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ ക്ലാസുകളിലായി 1200 വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളാണിത്.

സ്കൂൾ കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തത് നീതികരിക്കാനാവില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു മുല്ലവിരുത്തി അധ്യക്ഷത വഹിച്ച യോഗം ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാർ ഉദ്ഘാ ടനംചെയ്തു.ആർ. സുദർശനൻ , സദാനന്ദൻ ഈട്ടുംപുറം, മാധവൻനായർ ,

അംബേദ്ക്കർ ബി. രാജ്, പി.ആർ രജിമോൻ , മായ പുത്തൻ തറ, കെ.ടി.സോമൻ , പ്രഭാകരൻ

കണ്ടക്കാത്തറ , എൻ അശോകൻ ,എം. മായ, തോമസ് ഐക്കര, പ്രകാശൻ,സന്തോഷ് വേരുള്ളിതുടങ്ങിയവർ പ്രസംഗിച്ചു.