
കോട്ടയം: കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ യുവതിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു.
എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ വച്ച് മനോജിന് മൊമെന്റോ നൽകി. ബുധനാഴ്ച്ച രാവിലെ താഴത്തങ്ങാടി അറുത്തൂട്ടിയിൽ വച്ചാണ് കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനൽവേലി സ്വദേശി ജ്യോതിയെ മനോജിന്റെ ഇടപെടലിൽ പൊലീസ് പിടികൂടിയത്.
കോട്ടയത്ത് നിന്ന്ബസിലെത്തിയ ജ്യോതി അറുത്തൂട്ടി ഭാഗത്ത് ഇറങ്ങി മനോജിന്റെ ഓട്ടോയിൽ കയറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോ നീങ്ങുന്നതിനിടെ ഇവർ കൈയിലുണ്ടായിരുന്ന പഴ്സ് പിന്നിലേയ്ക്ക് ഇടുന്നത് കണ്ണാടിയിലൂടെ കണ്ട് സംശയം തോന്നിയ മനോജ് സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹഓട്ടോ ഡ്രൈവർമാരെ വിവരം അറിയിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്പൈഡർ പെട്രോളിംഗ് സംഘത്തെയും,
പിങ്ക് പൊലീസിനെയും അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പഴ്സുകൾ ഇവരിൽ നിന്ന് കണ്ടെത്തി. തിരുനെൽവേലി സ്വദേശിയായ മോഷണ കേസിൽ പ്രതി ജ്യോതിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു



