കോട്ടയത്ത് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; എസ്.ഐ.ആർ നടപടികൾ ഈ മാസം പൂർത്തീകരിക്കും; ജില്ലയിൽ 60 പ്രശ്നബാധിത ബൂത്തുകൾ

Spread the love

കോട്ടയം: കോട്ടയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

video
play-sharp-fill

പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് ഇന്നും നാളെയുമായി പൂർത്തീകരിക്കും. ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം വിതരണവും സ്വീകരണവും ഡിജിറ്റൈസേഷനും പൂർത്തീകരിച്ചു. അതത് വില്ലേജ് ഓഫീസുകളിലും എന്യൂമറേഷൻ ഫോമുകൾ നൽകാം.

വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ വെയർ ഹൗസിൽ നിന്ന് ശനിയാഴ്ച്ച മുതൽ ഡിസംബർ ഒന്നുവരെ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3404 കൺട്രോൾ യൂണിറ്റുകളും 9516 ബാലറ്റ് യൂണിറ്റുകളും കമ്മീഷനിംഗിനായി സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ അധികമായി ഉൾപ്പെടുത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 60 പ്രശ്നബാധിത (സെൻസിറ്റീവ്) പോളിംഗ് ബൂത്തുകളാണുള്ളത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1611 നിയോജക മണ്ഡലങ്ങളിൽ 5281 പേരാണ് ഡിസംബർ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനവധി തേടുന്നത്. ഇതിൽ 2823 പേർ സ്ത്രീകളും 2458 പേർ പുരുഷൻമാരുമാണ് 16,41,176 വോട്ടർമാരാണുള്ളത്. 7,84,842 പരുഷൻമാരും 8,56,321 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 13 പേരും ഇതിൽ ഉൾപ്പെടുന്നു.