ഐശ്വര്യത്തിന്റെ പുതുനാമ്പുകളേകി വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും; കോട്ടയത്ത് വിഷുവിപണി സജീവം;പടക്ക വിപണിയിൽ വൻ തിരക്ക്

Spread the love

കോട്ടയം : വിഷു പടിവാതിൽക്കൽ എത്തി നിൽക്കെ നാടും നഗരവും വിഷു തിരക്കിൽ. പാതയോരങ്ങളിൽ കൃഷ്ണവിഗ്രഹങ്ങൾ… കണിവെള്ളരി കച്ചവടവും തകൃതി. കണികാണാൻ കൃഷ്ണ വിഗ്രഹവുമായി രാജസ്ഥാൻ സ്വദേശികൾ നിരത്തിലെത്തി.

video
play-sharp-fill

കൃഷ്ണ വിഗ്രഹങ്ങൾക്ക് 250 രൂപ മുതൽ 800 വരെയാണ് വില. തലയോലപ്പറമ്പിലാണ് വിഗ്രഹങ്ങൾ നിർമ്മിയ്ക്കുന്നത്.

ഇവിടെ നിന്നും ജില്ലയുടെ പലഭാഗങ്ങളിലേയ്ക്കും വില്പനയ്ക്കായി എത്തിക്കുകയാണ്. വിഷുക്കണിയ്ക്കായി മഞ്ഞയും ചുവപ്പും കലർന്ന കണിവെള്ളരികൾ മാർക്കറ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലവർദ്ധന മുന്നിൽകണ്ട് ദിവസങ്ങൾക്ക് മുമ്പുതന്നെ കണിവെള്ളരി വാങ്ങാനെത്തുന്നവരുമുണ്ട്. 30 രൂപ മുതലാണ് വില.

പാതയോരങ്ങളിൽ പൂത്തുനിൽക്കുന്ന കണിക്കൊന്നകൾ വിരുന്നൊരുക്കുകയാണ്. വേനൽചൂട് രൂക്ഷമായതോടെ മാർച്ചിൽ തന്നെ കണിക്കൊന്നകൾ പൂത്തു.

വിഷുവിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കേ കണിക്കൊന്ന പൂർണമായും പൂത്തുനിൽക്കുന്ന സ്ഥിതിയാണ്. വേനൽമഴയിൽ പൂവുകൾ കൊഴിയുന്നുണ്ട്.