കോട്ടയം വിമലഗിരി കത്തീഡ്രലില്‍ വിമലഗിരി മാതാവിന്റെ അമലോത്ഭവ തിരുനാള്‍ 29 മുതല്‍ ഡിസംബർ എട്ട് വരെ നടക്കും.

Spread the love

കോട്ടയം: മരിയൻ തീർത്ഥാടന കേന്ദ്രമായ കോട്ടയം വിമലഗിരി കത്തീഡ്രലില്‍ വിമലഗിരി മാതാവിന്റെ അമലോത്ഭവ തിരുനാള്‍ 29 മുതല്‍ ഡിസംബർ എട്ട് വരെ നടക്കും.

video
play-sharp-fill

29ന് രാവിലെ 6.30ന് ദിവ്യബലി, 5.15ന് രൂപതാ മെത്രാൻ ഡോ.സെബാസ്റ്റ്യൻ തെക്കെതേച്ചേരില്‍ തിരുനാള്‍ പതാക ഉയർത്തും, ആഘോഷമായ ദിവ്യബലി പ്രസംഗം, 7.15ന് നൊവേന. 30ന് രാവിലെ ദിവ്യബലി, 5.30ന് ആഘോഷമായ ദിവ്യബലി, 7.15ന് നൊവേന.

ഡിസംബർ ഒന്ന് മുതല്‍ ഡിസംബർ ആറ് വരെ എല്ലാ ദിവസവും രാവിലെ 6ന് ദിവ്യബലി, 5ന് ജപമാല, 5.30ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, 7.15ന് നൊവേന. ഡിസംബർ 7ന് രാവിലെ 7.30ന് ദിവ്യബലി, വൈകിട്ട് 5ന് ജപമാല, 5.30ന് ആഘോഷമായ ദിവ്യബലി, 7.15ന് നൊവേന, പ്രദക്ഷിണം, 9ന് നടതുറക്കല്‍. ഡിസംബർ 8ന് രാവിലെ 7ന് ആഘോഷമായ ദിവ്യബലി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9ന് ആഘോഷമായ ദിവ്യബലി, 12ന് തീർത്ഥാടകസംഗമം, 12.15ന് നേർച്ചസദ്യ, 1.30ന് 2025 സാധാരണ ജൂബിലി ആഘോഷങ്ങളുടെ സമാപന പദയാത്ര, 2.30ന് ആഘോഷമായ തിരുനാള്‍ സമൂഹബലി. രൂപതാ മെത്രാൻ ഡോ.സെബാസ്റ്റിയൻ തെക്കെതേച്ചേരില്‍, സഹായമെത്രാൻ ഡോ.ജസ്റ്റിൻ മഠത്തില്‍പ്പറമ്ബില്‍ എന്നിവർ കാർമികത്വം വഹിക്കും.

വൈകിട്ട് 5ന് ദിവ്യകാരുണ്യപ്രദക്ഷിണം. ഡിസംബർ 14ന് 7.30ന് ദിവ്യബലി, 4.30ന് പ്രാർത്ഥനാ ശുശ്രൂഷ സഹായമെത്രാൻ ഡോ.ജസ്റ്റിൻ മഠത്തില്‍പ്പറമ്ബില്‍ കാർമികത്വം വഹിക്കും. വൈകിട്ട് 5ന് കൃതജ്ഞതാസമൂഹബലി.