പത്തനംതിട്ടയിൽ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി; മുൻ വില്ലേജ് അസിസ്റ്റന്റിന് 7 വർഷം തടവ്; കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷാണ് വിധി പറഞ്ഞത്

Spread the love

ആലപ്പുഴ : സ്ഥലം പോക്കുവരവ്‌ നടത്തുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന്‌ ഏഴുവർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. വെൺമണി വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കൊട്ടാരക്കര സ്വദേശി എ.കെ. സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.

video
play-sharp-fill

2013-ൽ പത്തനംതിട്ട കൈപ്പുഴ സ്വദേശി ആലപ്പുഴ വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ്‌ ചെയ്യുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ആലപ്പുഴ വിജിലൻസ് ഇതു പിടികൂടി കേസ് രജിസ്റ്റർചെയ്തു.

വിവിധ വകുപ്പുകളിലായി മൂന്നുവർഷം, നാലുവർഷം എന്നിങ്ങനെയാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷാണ് വിധി പറഞ്ഞത്. വിജിലൻസിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group