കോട്ടയം വെന്നിമല ശ്രീരാമലക്ഷ്‌മണ സ്വാമിക്ഷേത്രത്തിൽ കർക്കടക അമാവാസിയിൽ ബലിതർപ്പണത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി

Spread the love

കോട്ടയം :ജില്ലയിലെ അതിപുരാതനവും വിശ്വപ്രസിദ്ധവുമായ ബലി തർപ്പണ കേന്ദ്രമാണ് വെന്നിമലയിലെ തീർത്ഥക്കുളം.

വെന്നിമലയിലെ തീർത്ഥക്കുളത്തിൽ പിതൃതർപ്പണം ചെയ്യുന്ന മനുഷ്യന് 12 തലമുറയ്ക്ക് പിതൃകർമ്മങ്ങൾ ചെയ്‌ത ഫലം ലഭിക്കും എന്ന് സ്ഥല പുരാണത്തിൽ പറയുന്നു.

ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള അഭിഷേക തീർത്ഥം ഒരിക്കലും വറ്റാത്ത ഉറവയായി ക്ഷേത്രക്കുളത്തിലേയ്ക്ക് എത്തി ച്ചേരുന്നത് കൊണ്ടാണ് ഇതിനെ തീർത്ഥക്കുളം എന്ന് വിശേഷിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കൊല്ലത്തെ ബലിതർപ്പണം ജൂലൈ 24 പുലർച്ചെ 4 മുതൽ ക്ഷേത്ര തീർത്ഥക്കുളത്തിൽ നടക്കും.. ക്ഷേത്രത്തിൽ അന്നേ ദിവസം പിതൃക്കൾക്കായുള്ള വിശേഷാൽ പൂജകളായ പിതൃപൂജ, വിഷ്ണു‌പൂജ, കൂട്ട നമസ്ക്കാരം എന്നീ പൂജകളും പിത്യമണ്‌ഡപത്തിൽ മേൽശാന്തി ബ്രഹ്മശ്രീ. ശ്രീരാഗ് നമ്പൂതിരിയുടെ മുഖ്യകാമികത്വത്തിൽ തിലഹോമവും നടക്കും.

അന്നേദിവസം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനത്തിനുള്ള ക്രമീകരണവും പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും കെഎസ്ആർടിസി സ്പെഷ്യൽ സർവീസും ഉണ്ട്.

ഒരുലക്ഷം ഭക്തർക്ക് ദർശ നത്തിനും പതിനായിരം ഭക്തജനങ്ങൾക്ക് ബലിതർപ്പണം നടത്തുന്നതിനുമുളള സജ്ജീകരണങ്ങളും ആണ് ക്ഷേത്ര സേവാസമിതി ഒരുക്കിയിരിക്കുന്നത്.

പാർക്കിങ്ങ് സൗകര്യത്തിനായി ജിസാറ്റ് കോളേജ് ഗ്രൗണ്ട്, ഷഡ്കാലഗോവിന്ദ മാരാർ ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട്, ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിൽ ക്രമീ കരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പിൻ്റെയും സേവാഭാരതിയുടെയും പോലീസ് സേന, ഫയർഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ സേവനങ്ങളും അന്നേ ദിവസം ലഭ്യമാണന്ന് ഭാരവാഹികൾ അറിയിച്ചു.