കോട്ടയം ജില്ലയിലെ വെള്ളൂർ,തലയോലപറമ്പ് പഞ്ചായത്തുകളിൽ എൽഡിഎഫ് സീറ്റുധാരണയിലായി: യു ഡിഎഫിൻ്റെ സീറ്റ് ചർച്ച പഞ്ചായത്തുകളിലും നഗരസഭയിലും പുരോഗമിക്കുകയാണ്

Spread the love

വൈക്കം: തദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിലും നഗരസഭയിലും സീറ്റു ചർച്ച പുരോഗമിക്കുന്നു. വെള്ളൂർ,തലയോലപറമ്പ് പഞ്ചായത്തുകളിൽ എൽഡിഎഫ് സീറ്റുധാരണയിലായി.യു ഡിഎഫിൻ്റെ സീറ്റ് ചർച്ച പഞ്ചായത്തുകളിലും നഗരസഭയിലും പുരോഗമിക്കുകയാണ്.

video
play-sharp-fill

ബി ജെ പി തലയോലപറമ്പ് പഞ്ചായത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. വെള്ളൂരിൽ എൽഡിഎഫിൽ സി പി എം ഒൻപത്,സിപിഐ നാല്, കേരള കോൺഗ്രസ് എം മൂന്ന്, എൻസിപി ഒന്ന് എന്നിങ്ങനെയാണ് സീറ്റുധാരണയായത്. ഇവിടെ വർധിച്ച ഒരു സീറ്റ് സിപിഎം ഏറ്റെടുത്തു.

തലയോലപറമ്പിൽ സി പി എം എട്ട്, കേരള കോൺഗ്രസ് എം അഞ്ച്, സിപിഐ മൂന്ന്, എൻസിപി ഒന്ന് എന്നിങ്ങനെയാണ് സീറ്റുധാരണയായത്. വർധിച്ച രണ്ട് സീറ്റിൽ ഓരോന്ന് സി പി എമ്മും കേരള കോൺഗ്രസ് എമ്മും ഏറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറവൻതുരുത്ത്,ചെമ്പ് പഞ്ചായത്തുകളിൽ ഇന്ന് വൈകുന്നേരത്തോടെ സീറ്റ് ധാരണയിലെത്തുമെന്ന് എൽഡിഎഫ് നേതൃത്വം പറയുന്നു.
പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫിൻ്റെ സീറ്റു ചർച്ച

പുരോഗമിക്കുകയാണെന്നും രണ്ടു ദിവസത്തിനകം മുഴുവൻ സ്ഥലങ്ങളിലും സ്ഥാനാർഥികളെ നിർണയിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് യു ഡി എഫ് നേതൃത്വം പറഞ്ഞു.