
ഏറ്റുമാനൂർ: കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തെള്ളകം പൂഴിക്കുന്നേല്‍ ജോസ് ചാക്കോയുടെ ഭാര്യ ലീനയുടെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലേക്ക്.
വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച സിസി ടിവി ദൃശ്യങ്ങളും ലീനയുടെ ഭർത്താവിന്‍റെയും മക്കളുടെയും മൊഴികളും വിശകലനം ചെയ്താണ് പോലീസ് ഒടുവിൽ ഈ നിഗമനത്തില്‍ എത്തിയത്.
മെഡിക്കല്‍ കോളജിലെ ഫോറൻസിക് മെഡിക്കല്‍ ബോർഡിന്‍റെ വിശകലനത്തില്‍ വോക്കല്‍കോഡില്‍ ഉണ്ടാകുന്ന മുറിവ് ചെറിയ ചലനത്തില്‍പ്പോലും വികസിക്കാം. അതിനാല്‍ ആത്മഹത്യാസാധ്യത തള്ളിക്കളയാനാവില്ലെന്നെന്ന് ബോർഡ് വ്യക്തിമാക്കിയിട്ടുമുണ്ട്.
മെഡിക്കല്‍ കോളജിനു സമീപം ഹോട്ടല്‍ നടത്തുന്ന മൂത്തമകൻ ജെറിൻ രാത്രി 12.30ന് വീട്ടില്‍ എത്തുമ്ബോഴാണ് വിവരം അറിയുന്നതെന്നായിരുന്നു ഇവർ നല്‍കിയ മൊഴി. അടുക്കള വാതിലിനു സമീപം കിടക്കുന്ന ലീനയെ കണ്ട ജെറിൻ പിതാവ് ജോസിനെ വിളിക്കുകയും ജോസും ജെറിനുംകൂടി ലീനയെ എഴുന്നേല്‍പ്പിച്ചിരുത്താൻ ശ്രമിച്ചതായുമാണ് ഇവർ പോലീസിനോട് പറഞ്ഞിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസിനെയും മക്കളെയും വ്യാഴാഴ്ച രാത്രി 12 വരെ ചോദ്യം ചെയ്തിട്ടും അവർ ആദ്യമൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ലഭിച്ച സിസി ടിവി ദൃശ്യവും ഇവർ മാെഴിയില്‍ പറഞ്ഞ സമയവും സംഭവങ്ങളും സമാനമായിരുന്നു. മറ്റാരും സംഭവസ്ഥലത്തേക്ക് എത്തിയതായി ദൃശ്യങ്ങളില്‍ കാണുന്നുമില്ല. കഴുത്തിലെ ആഴമേറിയ മുറിവിന്‍റെ സ്വഭാവമാണ് കൊലപാതകമാണെന്ന സംശയത്തെ ബലപ്പെടുത്തിയത്.
എന്നാല്‍ ഈ ഒരു ഘടകം മാത്രം പരിഗണിച്ച് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്താൻ സാധിക്കില്ല. കൊലപാതകമാണെന്ന നിഗമനത്തില്‍ എത്താൻ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. ലീന ധരിച്ചിരുന്ന സ്വർണ മാലയും ഒരു കമ്മലും കാണാനുണ്ടായിരുന്നില്ല. ഇതും കൊലപാതകമെന്ന സംശയത്തിന് ആക്കം കൂട്ടി. വ്യാഴാഴ്ച വീട്ടില്‍ വിശദമായി തെരച്ചില്‍ നടത്തിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഇന്നലെ വീട്ടിലെ മേശയില്‍ ഊരിവച്ച നിലയില്‍ ഈ ആഭരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലീനയുടെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തില്‍ പോലീസ് എത്തിയതായാണ് സൂചന.