
കോട്ടയം: ഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷല്‍ ട്രെയിന്‍. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സര്‍വീസ്. ചെന്നൈ സെന്‍ട്രല്‍കൊല്ലം (06119)
ട്രെയിന്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.10നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊല്ലത്തെത്തും.
കൊല്ലം-ചെന്നൈ സെന്‍ട്രല്‍ (06120) ട്രെയിന്‍ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ രാവിലെ 10.45നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30നു ചെന്നൈയിലെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെന്നൈ സെന്‍ട്രല്‍-കോട്ടയം ട്രെയിന്‍ (06111) ഓഗസ്റ്റ് 26, സെപ്റ്റംബര്‍ രണ്ട്, ഒമ്പത് തീയതികളില്‍ രാത്രി 11.20നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 1.30നു കോട്ടയത്തെത്തും.
കോട്ടയം-ചെന്നൈ സെന്‍ട്രല്‍ (06112) ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35നു ചെന്നൈയിലെത്തും. സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പതിവു ട്രെയിനുകളിലെ ടിക്കറ്റുകള്‍ ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം തീര്‍ന്നു